Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Silver Jubilee

America

ഡാ​ള​സ് സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് ഒ​സി​വെെ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ന്നു

ഡാ​ള​സ്: ഡാ​ള​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ലെ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ (ഒ​സി​വെെ​എം) സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ വെ​റും ആ​ഘോ​ഷ​മാ​യി മാ​ത്രം ന​ട​ത്താ​തെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ മു​ന്നേ​റു​ക​യാ​ണ്.

അ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ്രോ​ജ​ക്‌ട് ബ്ലെ​സ് ഹോം ​ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി കേ​ര​ള​ത്തി​ൽ ക​രു​ണ​യു​ടെ​യും സ​ഹാ​നു​ഭൂ​തി​യു​ടെ​യും ഉ​ജ്വ​ല മാ​തൃ​ക​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

സ​മൂ​ഹ​ത്തി​ലെ ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു താ​മ​സ​സ്ഥ​ലം മാ​ത്രം അ​ല്ല, ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും മാ​ന്യ​ത​യോ​ടെ​യും ജീ​വി​ക്കാ​നു​ള്ള സു​ര​ക്ഷി​ത​മാ​യൊ​രു ഭ​വ​നം സ​മ്മാ​നി​ക്കു​ക​യെ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ഈ ​സം​രം​ഭം ഇ​തി​നോ​ട​കം ത​ന്നെ വ​ലി​യ സ്വീ​കാ​ര്യ​ത​യും അ​ഭി​ന​ന്ദ​ന​വും നേ​ടി.

സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ വെ​റും ആ​ഘോ​ഷ​മാ​യി മാ​ത്രം ഒ​തു​ങ്ങാ​തെ, സ​മൂ​ഹ​ത്തോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​ത്തി​ന്‍റെ മ​കു​ടോ​ദാ​ഹ​ര​ണ​മാ​യി ഈ ​സം​രം​ഭം ഉ​യ​ർ​ന്ന് നി​ല​കൊ​ള്ളു​ക​യാ​ണ്.

വി​ദേ​ശ​ത്ത് ക​ഴി​യു​ന്നു​വെ​ങ്കി​ലും ജ​ന്മ​നാ​ടി​നോ​ടു​ള്ള ആ​ത്മ​ബ​ന്ധ​വും ക​ട​പ്പാ​ടും മ​ന​സ്സി​ലാ​ക്കി, സാ​മൂ​ഹി​ക സേ​വ​ന​ത്തി​ന്‍റെ വ​ഴി​യി​ൽ ഒ​സി​വെെ​എം പ്ര​വ​ർ​ത്ത​ക​ർ കൈ​കോ​ർ​ത്താ​ണ് “Project Bless Home” രൂ​പം കൊ​ണ്ട​ത്. വി​ശ്വാ​സം പ്ര​വ​ർ​ത്തി​യാ​യി മാ​റു​മ്പോ​ൾ സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ത്തി​ന്‍റെ സാ​ക്ഷ്യ​മാ​ണ് ഈ ​സം​രം​ഭം.

കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ല് വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണ​മാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന​കം ര​ണ്ട് വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​ച്ച​ട​ങ്ങു​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യി.

ക​ട​മ്പ​നാ​ട് പ്ര​ദേ​ശ​ത്ത് റെ​വ. ഫാ. ​ര​ഞ്ജു പി. ​കോ​ശി അ​ച്ച​ൻ സി​ബി എ​ബ്ര​ഹാ​മി​ന് പൂ​ർ​ത്തി​യാ​യ വീ​ടി​ന്റെ താ​ക്കോ​ൽ കൈ​മാ​റി. അ​തു​പോ​ലെ, ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​ത്തി​ൽ റെ​വ. ഫാ. ​വി​മ​ൽ മാ​മ​ൻ ചെ​റി​യാ​ൻ അ​ച്ച​ൻ പി.പി. ന​ടേ​ശ​ന് പു​തി​യ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ന​ൽ​കി അ​നു​ഗ്ര​ഹി​ച്ചു.

ഈ ​ച​ട​ങ്ങു​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വി​ശ്വാ​സി​ക​ൾ​ക്കും ആ​ത്മീ​യ​മാ​യും സാ​മൂ​ഹി​ക​മാ​യും ഏ​റെ ഉ​ണ​ർ​വും പ്ര​ചോ​ദ​ന​വും ന​ൽ​കു​ന്ന സ്മ​ര​ണീ​യ​മാ​യ അ​വ​സ​ര​മാ​യി മാ​റി. മൂ​ന്നാ​മ​ത്തെ വീ​ടിന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ടു​ക്കി ജി​ല്ല​യി​ലെ മു​ങ്ങി​യ​രി​മ​യി​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ, നാ​ലാ​മ​ത്തെ വീ​ടി​ന്‍റെ പ​ണി​ക​ൾ അ​ടൂ​ർ വെ​ള്ളാം​കു​ളം​ക​ര പ്ര​ദേ​ശ​ത്ത് സ​ജീ​വ​മാ​യി ന​ട​ക്കു​ന്നു.

ഗു​ണ​മേ​ന്മ​യും സു​താ​ര്യ​ത​യും ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട്, സ​മ​യ​ബ​ന്ധി​ത​മാ​യി എ​ല്ലാ വീ​ടു​ക​ളും പൂ​ർ​ത്തി​യാ​ക്കി അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​മാ​റാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഓ​രോ വീ​ടും ഒ​രു കു​ടും​ബ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ൽ സ്ഥി​ര​ത​യും സു​ര​ക്ഷ​യും നി​റ​ഞ്ഞ പു​തി​യ അ​ധ്യാ​യ​ത്തി​ന് തു​ട​ക്ക​മാ​കും എ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ.

2024-ൽ ​രൂ​പീ​കൃ​ത​മാ​യ സി​ൽ​വ​ർ ജൂ​ബി​ലി ക​മ്മി​റ്റി​യാ​ണ് ഈ ​മ​ഹ​ത്താ​യ ഭ​വ​ന​നി​ർ​മ്മാ​ണ സം​രം​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

 

Kerala

ഇൻഫാം കര്‍ഷകരെ ഒന്നിപ്പിച്ച പ്രസ്ഥാനം: മുഖ്യമന്ത്രി

പൊ​​​ടി​​​മ​​​റ്റം (കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി): ക​​​ഴി​​​ഞ്ഞ കാ​​​ല്‍ നൂ​​​റ്റാ​​​ണ്ടു​​​കാ​​​ലം മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​യും മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ലെ​​​യും ക​​​ര്‍ഷ​​​കജീ​​​വി​​​ത​​​ത്തി​​​ല്‍ നി​​​ര്‍ണാ​​​യ​​​ക​​​മാ​​​യ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തി​​​വ​​​രു​​​ന്ന പ്ര​​​സ്ഥാ​​​ന​​​മാ​​​ണ് ഇ​​​ന്‍ഫാ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. ഇ​​​ന്‍ഫാം ര​​​ജ​​​ത​​​ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ക​​​ര്‍ഷ​​​ക​​​രെ ഒ​​​ന്നി​​​പ്പിച്ചു നി​​​ര്‍ത്താ​​​ന്‍ ഇ​​​ന്‍ഫാ​​​മി​​​നു സാ​​​ധി​​​ച്ചു.

സ​​​ര്‍ക്കാ​​​രി​​​നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഇ​​​ന്‍ഫാം ന​​​ല്‍കു​​​ന്ന നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ കാ​​​ര്‍ഷി​​​ക ന​​​യരൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ല്‍ വ​​​ലി​​​യ പ​​​ങ്കു വ​​​ഹി​​​ക്കു​​​ന്നു​​​ണ്ട്. കാ​​​ര്‍ഷി​​​ക​​​പ്ര​​​ശ്ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടോ ക​​​ര്‍ഷ​​​ക​​​രെ ബാ​​​ധി​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടോ ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും ഇ​​​ന്‍ഫാ​​​മി​​​നെ​​​പ്പോ​​​ലു​​​ള്ള പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍കു​​​മ്പോ​​​ള്‍ അ​​​ത് അ​​​തീ​​​വ ഗൗ​​​ര​​​വ​​​ത്തോ​​​ടെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ജാ​​​തി​​​മ​​​ത ചി​​​ന്ത​​​ക​​​ള്‍ക്ക​​​തീ​​​ത​​​മാ​​​യി ക​​​ര്‍ഷ​​​ക​​​രെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക​​​യും അ​​​വ​​​രു​​​ടെ ജീ​​​വി​​​തം സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക എ​​​ന്ന​​​താ​​​ണ് ഇ​​​ന്‍ഫാം മു​​​ന്നോ​​​ട്ടു​​​ വ​​​ച്ചി​​​ട്ടു​​​ള്ള ആ​​​ദ​​​ര്‍ശം.

പ​​​ഞ്ച​​​വ​​​ത്സ​​​ര പ​​​ദ്ധ​​​തി​​​യെ​​​ന്ന നി​​​ല​​​യി​​​ല്‍ ഇ​​​ന്‍ഫാം ദേ​​​ശീ​​​യ ചെ​​​യ​​​ര്‍മാ​​​ന്‍ ഫാ. ​​​തോ​​​മ​​​സ് മ​​​റ്റ​​​മു​​​ണ്ട​​​യി​​​ല്‍ കാ​​​ര്‍ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​പ​​​ണ​​​ന​​​ത്തി​​​നും മൂ​​​ല്യ​​​വ​​​ര്‍ധ​​​ന​​​യ്ക്കും സ​​​ഹാ​​​യി​​​ക്കു​​​ന്ന പു​​​തി​​​യ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. അ​​​ദ്ദേ​​​ഹം പ്ര​​​ഖ്യാ​​​പി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ള്‍ എ​​​ല്ലാ അ​​​ര്‍ഥ​​​ത്തി​​​ലും പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ഒ​​​ന്നാ​​​ണ്.

പ​​​ച്ച​​​ക്ക​​​റി കൃ​​​ഷി​​​യി​​​ല്‍ വ​​​ലി​​​യ മാ​​​റ്റം ഇ​​​പ്പോ​​​ള്‍ത​​​ന്നെ ഉ​​​ണ്ടാ​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞു. ഇ​​​ന്‍ഫാ​​​മി​​​ന്‍റെ പ​​​ഞ്ച​​​വ​​​ത്സ​​​ര പ​​​ദ്ധ​​​തി​​​കൂ​​​ടി വ​​​രു​​​മ്പോ​​​ള്‍ കേ​​​ര​​​ള​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം പ​​​ച്ച​​​ക്ക​​​റി ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍ സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​ത കൈ​​​വ​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യും. ന​​​മ്മു​​​ടെ നാ​​​ട് പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ട്ട​​​പ്പോ​​​ഴൊ​​​ക്കെ ഇ​​​ന്‍ഫാം മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ ന​​​ട​​​ത്തി.​

കോ​​​വി​​​ഡ്, ദു​​​രി​​​താ​​​ശ്വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്‍ഫാം ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ര്‍ത്ത​​​നം വ​​​ലു​​​താ​​​ണ്. മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത​​​യും വി​​​ക​​​സ​​​ന​​​വും കൈ​​​കോ​​​ര്‍ക്കു​​​ന്ന ന​​​വ​​​കേ​​​ര​​​ള നി​​​ര്‍മാ​​​ണ​​​ത്തി​​​ല്‍ ഇ​​​ന്‍ഫാ​​​മി​​​നെ​​​പ്പോ​​​ലു​​​ള്ള ക​​​ര്‍ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സേ​​​വ​​​നം വ​​​ലു​​​താ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഇ​​​ന്‍ഫാം ര​​​ജ​​​ത​​​ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഇ​​​ന്‍ഫാം സം​​​ഘ​​​ട​​​നാം​​​ഗ​​​ങ്ങ​​​ളെ ഒ​​​രു​​​മി​​​ച്ചു ചേ​​​ര്‍ത്ത് ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച പ​​​ച്ച​​​പ്പൊ​​​ലി​​​മ എ​​​ന്ന പ​​​ഞ്ച​​​വ​​​ത്സ​​​ര പ​​​ദ്ധ​​​തി രേ​​​ഖ​​​യു​​​ടെ പ്ര​​​കാ​​​ശ​​​ന​​​വും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​ർ​​വ​​ഹി​​ച്ചു.

Kerala

താങ്ങുവില കർഷകന്‍റെ അവകാശമായി മാറണം: കെ.സി. വേണുഗോപാൽ

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: താ​​​ങ്ങു​​​വി​​​ല ക​​​ർ​​​ഷ​​​ക​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ക്കി മാ​​​​റ്റ​​​​ണ​​​​മെ​​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റ് പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്സ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍ എം​​​​പി. ഇ​​​​ന്‍ഫാം ര​​​​ജ​​​​ത ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ന്ന കി​​​​സാ​​​​ന്‍ കാ​​​​ര്‍ണി​​​​വ​​​​ല്‍ - കൈ​​​​ക്കോ​​​​ട്ടും ചി​​​​ല​​​​ങ്ക​​​​യും ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

താ​​​ങ്ങു​​​വി​​​ല ആ​​​​രു​​​​ടെ​​​​യും ഔ​​​​ദാ​​​​ര്യ​​​​മ​​​​ല്ല, അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ക്കി മാ​​​​റ്റ​​​​ണം. കൃ​​​​ഷി​​​​ക്കാ​​​​ര​​​​നെ നി​​​​ല​​​​നി​​​​ര്‍ത്താ​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം സ​​​​ര്‍ക്കാ​​​​രു​​​​ക​​​​ള്‍ക്കു​​​​ണ്ട്. കൃ​​​​ഷി​​​​ക്കാ​​​​ര​​​​നെ ക​​​​ട​​​​ക്കെ​​​​ണി​​​​യി​​​​ല്‍നി​​​​ന്ന് ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള ചി​​​​ന്ത സ​​​​ര്‍ക്കാ​​​​രി​​​​നു​​​​ണ്ടാ​​​​ക​​​​ണം.

കാ​​​​ര്‍ഷി​​​​ക​​​​വൃ​​​​ത്തി​​​​യി​​​​ലേ​​​​ര്‍പ്പെ​​​​ടു​​​​ന്ന​​​​വ​​​​ര്‍ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ക്കു​​​​റി​​​​ച്ചു മ​​​​ന​​​​സി​​​​ലാ​​​​ക്കി അ​​​​തി​​​​നെ എ​​​​ങ്ങ​​​​നെ ത​​​​ര​​​​ണം ചെ​​​​യ്യാ​​​​മെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്കി വേ​​​​ണം താ​​​ങ്ങു​​​വി​​​ല ന​​​​ല്‍കേ​​​​ണ്ട​​​​ത്. നി​​​​ര​​​​വ​​​​ധി​​​​യാ​​​​യ ക​​​​ര്‍ഷ​​​​ക പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ര്‍ഷ​​​​ക​​​​രു​​​​ടെ ആ​​​​ത്മാ​​​​ഭി​​​​മാ​​​​നം ഉ​​​​യ​​​​ര്‍ത്തി​​​​പ്പി​​​​ടി​​​​ച്ച ധീ​​​​ര​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്‍ഫാം ന​​​​ട​​​​ത്തി​​​​യ​​​​ത്.

കൃ​​​​ഷി​​​​ക്കാ​​​​ര​​​​ന് സ്വാ​​​​ഭി​​​​മാ​​​​നം ന​​​​ല്‍കാ​​​​നും യ​​​​ഥാ​​​​ര്‍ഥ​​​​മ​​​​യ അ​​​​ധ്വാ​​​​ന​​​​ശേ​​​​ഷി​​​​യെ ഉ​​​​യ​​​​ര്‍ത്തി​​​​ക്കാ​​​​ട്ടാ​​​​നും ബ​​​​ഹു​​​​മു​​​​ഖ​​​​മാ​​​​യ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ള്‍ ഇ​​​​ന്‍ഫാം ന​​​​ട​​​​ത്തി​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍ത്തു. 25 വ​​​​ർ​​​​ഷ​​​​മാ​​​​യി ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ക​​​​ണ്ണീ​​​​രി​​​​നും കി​​​​നാ​​​​വി​​​​നും ഒ​​​​പ്പം നി​​​​ൽ​​​​ക്കു​​​​ന്ന പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​ണ് ഇ​​​​ൻ​​​​ഫാം.

ക​​​​പ്പ​​​​യ്ക്ക് 15 രൂ​​​​പ​​​​യാ​​​​യി വി​​​​ല ഇ​​​​ടി​​​​ഞ്ഞ​​​​പ്പോ​​​​ൾ, 25 രൂ​​​​പ​​​​യ്ക്ക് സം​​​​ഭ​​​​രി​​​​ച്ച് ഉ​​​​ണ​​​​ക്ക​​​​ക്ക​​​​പ്പ​​​​യാ​​​​ക്കി വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ട​​​​പെ​​​​ട്ട ഇ​​​​ൻ​​​​ഫാ​​​​മി​​​​ന്‍റെ മാ​​​​തൃ​​​​ക ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രാ​​​​യ ലോ​​​​ബി​​​​ക​​​​ൾ​​​​ക്കു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ കാ​​​​ർ​​​​ഷി​​​​ക പു​​​​രോ​​​​ഗ​​​​തി​​​​യി​​​​ൽ ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​ക​​​​ളും കു​​​​ടി​​​​യേ​​​​റ്റ ക​​​​ർ​​​​ഷ​​​​ക​​​​രും ന​​​​ൽ​​​​കി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നും, ത​​​​രി​​​​ശു​​​​ഭൂ​​​​മി​​​​ക​​​​ളെ പൊ​​​​ന്നു​​​​വി​​​​ള​​​​യു​​​​ന്ന മ​​​​ണ്ണാ​​​​ക്കി മാ​​​​റ്റി​​​​യ​​​​ത് ഇ​​​​വ​​​​രാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

District News

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ല്‍.
1943ല്‍ ​അ​ന്ന​ത്തെ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ പ​രി​ശ്ര​മ​ഫ​ല​മാ​യി പ്രൈ​മ​റി സ്‌​കൂ​ളാ​യാ​ണ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. 1978ല്‍ ​ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത നി​ല​വി​ല്‍ വ​ന്ന​തോ​ടെ സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി. 1984ല്‍ ​സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ ഹൈ​സ്‌​കൂ​ളാ​യി ഉ​യ​ര്‍​ത്ത​പ്പെ​ട്ടു. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ആ​ദ്യ ബാ​ച്ച് മു​ത​ലേ ഉ​യ​ര്‍​ന്ന വി​ജ​യ​ശ​ത​മാ​ന​ത്തോ​ടെ സ്വ​ന്ത​മാ​യ ഒ​രി​ടം നേ​ടി​യെ​ടു​ത്തു. 2000ല്‍ ​ബി​ഷ​പ് മാ​ര്‍ ജെ​യിം​സ് പ​ഴ​യാ​റ്റി​ലി​ന്‍റെ​യും ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ജോ​സ് ഇ​രു​മ്പ​ന്‍റെ​യും പ​രി​ശ്ര​മ​ഫ​ല​മാ​യി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളാ​യി ഉ​യ​ര്‍​ത്ത​പ്പെ​ട്ടു.

2001 ജ​നു​വ​രി 30ന് ​ബി​ഷ​പ് മാ​ര്‍ ജെ​യിം​സ് പ​ഴ​യാ​റ്റി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ബ്ലോ​ക്കി​ന് ത​റ​ക്ക​ല്ലി​ട്ട് കെ​ട്ടി​ട​നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു. ഡി​സം​ബ​ര്‍ 20ന് ​ഉ​ദ്ഘാ​ട​നം ന​ട​ത്തി ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചു. ഇ​പ്പോ​ള്‍ പ്ല​സ് വ​ണ്‍, പ്ല​സ് ടു​വി​ലാ​യി 480 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്നു. ആ​ദ്യ ബാ​ച്ചി​ല്‍ ത​ന്നെ 95 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ജ​യം​നേ​ടി​യി​രു​ന്നു. ര​ണ്ടാം​വ​ര്‍​ഷം സ​യ​ന്‍​സി​ല്‍ 100 ശ​ത​മാ​ന​വും കൊ​മേ​ഴ്‌​സി​ല്‍ 95 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ലും വി​ജ​യ​മു​ണ്ടാ​യി. 2018,24 വ​ര്‍​ഷ​ങ്ങ​ളി​ലെ പൊ​തു​പ​രീ​ക്ഷ​ക​ളി​ല്‍ സ്‌​കൂ​ൾ 100 ശ​ത​മാ​നം വി​ജ​യം നേ​ടി.

2024 ലെ ​സം​സ്ഥാ​ന​ത്തെ മി​ക​ച്ച സ്‌​കൂ​ളു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ മൂ​ന്നാം​സ്ഥാ​ന​ത്ത് സെ​ന്‍റ് മേ​രീ​സ് ഇ​ടം​പി​ടി​ച്ചു. 2006ല്‍ ​എ​ന്‍​സി​സി യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. എ​ന്‍​സി​സി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന സം​സ്‌​കൃ​തം അ​ധ്യാ​പി​ക മേ​ജ​ര്‍ എ​ന്‍.​വി. മാ​യ​യ്ക്ക് 2013ലും 2016​ലും റി​പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ച്ചു.

2023ല്‍ ​എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ്, 2025 ഭാ​ര​ത് സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സി​ന്‍റെ റോ​വ​ര്‍ റേ​ഞ്ച​ര്‍ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. കെ​സി​എ​സ്എ​ല്‍, സി​ജി​എ​സി, ടൂ​റി​സം ക്ല​ബ്, സൗ​ഹൃ​ദ ക്ല​ബ്, ആ​ന്‍റി നാ​ര്‍​കോ​ട്ടി​ക് ക്ല​ബ് എ​ന്നി​വ​യും സ​ജീ​വ​മാ​ണ്.

ജൂ​ബി​ലി സ​മാ​പ​നം ഇ​ന്ന്

ര​ജ​ത​ജൂ​ബി​ലി സ​മാ​പ​ന​സ​മ്മേ​ള​നം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് 4.30ന് ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം​ചെ​യ്യും. ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ പി. ​ആ​ന്‍​സ​ന്‍ ഡൊ​മി​നി​ക്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​സ് ചി​റ​യ​ത്ത്, സ്‌​കൂ​ള്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ൺ സി.​ബി. ക്രി​സ്റ്റ​ഫ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ക്കും.

NRI

ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ ര​ജ​ത​ജൂ​ബി​ലി: ഫീ​നി​ക്സ് ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​ത​ല കി​ക്കോ​ഫ് സം​ഘ​ടി​പ്പി​ച്ചു

ഫീ​നി​ക്സ്: ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2026 ജൂ​ലൈ 9,10,11,12 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ൽ​വ​ച്ചു ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ന്‍റെ ഇ​ട​വ​ക​ത​ല കി​ക്കോ​ഫ്, അ​രി​സോ​ന​യി​ലെ ഫീ​നി​ക്സ് ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ, രൂ​പ​ത പ്രൊ​ക്യൂ​റേ​റ്റ​ർ റ​വ. ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ ഏ​ഴി​ന് ആ​ഘോ​ഷ​മാ​യി സം​ഘ​ടി​പ്പി​ച്ചു.


ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് ഇ​ട​വ​ക​യി​ലെ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​തി​നാ​യി എ​ത്തി​ച്ചേ​ർ​ന്ന രൂ​പ​ത പ്രൊ​ക്യൂ​റേ​റ്റ​ർ റ​വ. ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ലി​നെ​യും ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ജു സി. ​മാ​ണി​യെ​യും, ക​ൺ​വ​ൻ​ഷ​ൻ സെ​ക്ര​ട്ട​റി ബീ​ന വ​ള്ളി​ക​ള​ത്തി​ലി​നേ​യും ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഡെ​ൽ​സ് അ​ല​ക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ ഹൃ​ദ്യ​മാ​യി സ്വീ​ക​രി​ച്ചു

കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ റ​വ. ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ വി​ശ്വാ​സി​ക​ളി​ൽ നി​ന്നും റ​ജി​സ്ട്രേ​ഷ​നു​ക​ൾ ഏ​റ്റു​വാ​ങ്ങി. നി​ര​വ​ധി​പ്പേ​ർ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. വ​ള​രെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഇ​ട​വ​ക​യി​ൽ നി​ന്നും ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫി​ന് ല​ഭി​ച്ച​ത്.

മ​ഹ​ത്താ​യ ആ​ത്മീ​യ, സാം​സ്കാ​രി​ക, പൈ​തൃ​ക സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും റ​വ. ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ ആ​ഹ്വാ​നം ചെ​യ്തു. ഇ​തോ​ടൊ​പ്പം രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്റെ മെ​ത്രാ​ഭി​ഷേ​ക​ജൂ​ബി​ലി​യും രൂ​പ​ത ആ​ഘോ​ഷി​ക്കു​ന്നു.

ക​ൺ​വ​ൻ​ഷ​ൻ ജൂ​ബി​ലി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജി സി. ​മാ​ണി ക​ൺ​വ​ൻ​ഷ​നെ പ​റ്റി വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ച്ചു. 2026 ജൂ​ലൈ മാ​സം ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ൻ, രൂ​പ​ത​യു​ടെ ച​രി​ത്ര​ത്തി​ൽ​ത​ന്നെ സ്ഥാ​നം പി​ടി​ക്കു​ന്ന ത​ല​ത്തി​ൽ വി​ജ​യ​ക​ര​മാ​ക്കി തീ​ർ​ക്കു​വാ​ൻ വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്ന​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​പ്പോ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ഹോ​ട്ട​ൽ ബു​ക്കിംഗ് നി​ര​ക്കി​ൽ ഇ​ള​വ് ല​ഭി​ക്കു​ന്ന​താ​ണ്.


ഈ ​ഇ​ള​വ് ഡി​സം​ബ​ർ 31 വ​രെ മാ​ത്ര​മേ ല​ഭി​ക്കൂ. ഈ ​അ​വ​സ​രം എ​ല്ലാ​വ​രും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ക​ൺ​വ​ൻ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജി സി. ​മാ​ണി അ​ഭ്യ​ർ​ഥി​ച്ചു.

ക​ൺ​വ​ൻ​ഷ​ന്‍റെ പ്രോ​ഗ്രാ​മു​ക​ളെ​പ്പ​റ്റി സെ​ക്ര​ട്ട​റി ബീ​ന വ​ള്ളി​ക്ക​ളം വി​വ​രി​ച്ചു. മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഒ​രു​പോ​ലെ ആ​സ്വാ​ദ്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ബീ​ന അ​റി​യി​ച്ചു.

ദി​വ​സേ​ന​യു​ള്ള കു​ർ​ബാ​ന, ആ​രാ​ധ​ന എ​ന്നി​വ​യോ​ടൊ​പ്പം, വൈ​വി​ധ്യ​മാ​ർ​ന്ന വി​ഷ​യാ​വ​ത​ര​ണ​ങ്ങ​ളും, സം​ഘ​ട​നാ​കൂ​ട്ടാ​യ്മ​ക​ളും, ക​ലാ​പ​രി​പാ​ടി​ക​ളും, മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

അ​മേ​രി​ക്ക​യി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ അ​തി​ബൃ​ഹ​ത്താ​യ ഈ ​ആ​ത്മീ​യ​സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വാ​ൻ ഏ​വ​രെ​യും ക​ൺ​വ​ൻ​ഷ​ൻ ടീം ​സ്വാ​ഗ​തം ചെ​യ്തു.

ക​ൺ​വ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ന്‍റോ യോ​ഹ​ന്നാ​ൻ, ലി​ലി സി​റി​യ​ക്, ടാ​നി​യ ടോം, ​പോ​ൾ ചാ​ക്കോ​ള, കൈ​ക്കാ​ര​ൻ​മാ​രാ​യ ഷാ​ഗി ജോ​സ​ഫ്, തോ​മ​സ് ക​ണ്ണ​മ്പ​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ കി​ക്കോ​ഫി​ന് നേ​തൃ​ത്വം ന​ൽ​കി.

ഫീ​നി​ക്സ് ഹോ​ളി ഫാ​മി​ലി ഇ​ട​വ​ക​യി​ലെ വി​കാ​രി​യ​ച്ച​ന്റേ​യും , ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ​യും വ​ള​രെ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ക​ൺ​വ​ൻ​ഷ​ൻ ടീം ​പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു.

NRI

ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത സി​ൽ​വ​ർ ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ൻ: ബ്രോ​ങ്ക്സ് ഇ​ട​വ​ക രജി​സ്‌​ട്രേ​ഷ​ൻ കി​ക്കോ​ഫ് വ​ൻ​വി​ജ​യം

ന്യൂ​യോ​ർ​ക്ക്: സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ നി​ൽ​ക്കു​ന്ന ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 2026 ജൂ​ലൈ 9,10,11,12 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ന്‍റെ ബ്രോ​ങ്ക്സ് ഫൊ​റോ​ന ഇ​ട​വ​ക​ത​ല രജി​സ്‌​ട്രേ​ഷ​ൻ കി​ക്കോ​ഫ് ഈ ​മാ​സം ഏ​ഴി​ന് ന​ട​ന്നു.

കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ജ​ന​റ​ൾ റ​വ. ഫാ. ​ജോ​ൺ മേ​ലേ​പ്പു​റം വി​ശ്വാ​സി​ക​ളി​ൽ നി​ന്നും ര​ജി​സ്‌​ട്രേ​ഷ​നു​ക​ൾ ഏ​റ്റു​വാ​ങ്ങി. നി​ര​വ​ധി​പ്പേ​ർ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പര്യം അ​റി​യി​ച്ചു.

ഷി​ക്കാ​ഗോ​യി​ലെ മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് സീ​റോമ​ല​ബാ​ർ യു​എ​സ്എ ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ​മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ജൂ​ബി​ലി​യും ആ​ഘോ​ഷി​ക്കു​ന്നു.

 

National

ഒ​രി​ക്ക​ലും എ​ൻ​ഡി​എ വി​ടി​ല്ല; പ്ര​ധാ​ന​മ​ന്ത്രി​യെ വി​ശ്വാ​സ​മാ​ണ്: എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ

ബം​ഗ​ളൂ​രു: എ​ല്ലാ കാ​ല​ത്തും ജെ​ഡി-​എ​സ് എ​ൻ​ഡി​എ​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. ദോ​വ​ഗൗ​ഡ. എ​ന്ത് സാ​ഹ​ച​ര്യം വ​ന്നാ​ലും എ​ൻ​ഡി​എ വി​ടി​ല്ലെ​ന്നും ദേ​വ​ഗൗ​ഡ വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

"ജെ​ഡി-​എ​സ് എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​ണ്. എ​ല്ലാ കാ​ല​ത്തും അ​ങ്ങ​നെ​യാ​യി​രി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ​യും നേ​തൃ​ത്വ​ത്തെ പൂ​ർ​ണ​മാ​യി വി​ശ്വ​സി​ക്കു​ന്നു. ശ​ക്ത​മാ​യ സ​ർ​ക്കാ​രാ​ണ് രാ​ജ്യം ഭ​രി​ക്കു​ന്ന​ത്.'-​ദേ​വ​ഗൗ​ഡ പ​റ​ഞ്ഞു.

നീ​തി​ഷ് കു​മാ​റി​നെ പോ​ലെ ത​ന്നെ കു​മാ​ര​സ്വാ​മി​യും എ​ൻ​ഡി​എ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട നേ​താ​വാ​ണെ​ന്നും ദേ​വ​ഗൗ​ഡ പ​റ​ഞ്ഞു. വ​ട​ക്ക് നി​തീ​ഷ് ആ​ണെ​ങ്കി​ൽ തെ​ക്ക് കു​മാ​ര​സ്വാ​മി ആ​ണെ​ന്നും ദേ​വ​ഗൗ​ഡ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യേ​യും ദേ​വ​ഗൗ​ഡ വി​മ​ർ​ശി​ച്ചു. ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലു​ള്ള​തെ​ന്നും അ​ഴി​മ​തി​യി​ൽ മു​ങ്ങി​യി​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ വ​ൻ വി​ജ​യം നേ​ടു​മെ​ന്നും ജെ​ഡി-​എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

 

NRI

സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത

ഷി​ക്കാ​ഗോ: ഇ​ന്ത്യ​ക്ക് പു​റ​ത്ത് സ്ഥാ​പി​ത​മാ​യ ആ​ദ്യ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യാ​യ ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ. ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2026 ജൂ​ലൈ 9, 10, 11, 12 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ന് വി​ശ്വാ​സി​ക​ളി​ൽ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​ത്ത്, മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു രൂ​പ​ത​യു​ടെ 25 വ​ർ​ഷ​ത്തെ വ​ള​ർ​ച്ച. നി​ല​വി​ൽ 54 ഇ​ട​വ​ക​ക​ളും 35 മി​ഷ​നു​ക​ളു​മു​ള്ള ഷി​ക്കാ​ഗോ രൂ​പ​ത​യി​ൽ എ​ഴു​പ​തി​ൽ​പ്പ​രം വൈ​ദി​ക​ർ ഏ​താ​ണ്ട് ഒ​രു ല​ക്ഷ​ത്തോ​ളും വ​രു​ന്ന വി​ശ്വാ​സി​ക​ൾ​ക്കാ​യി സേ​വ​നം ചെ​യ്തു​വ​രു​ന്നു. കൂ​ടാ​തെ, ഇ​രു​പ​തോ​ളം വൈ​ദി​ക​ർ പാ​ർ​ട്ട്ടൈ​മാ​യും സേ​വ​നം ചെ​യ്തു​ന്നു.

സി​ൽ​വ​ർ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും ഈ ​മാ​സം 18, 19 തീ​യ​തി​ക​ളി​ൽ മ​യാ​മി​യി​ൽ വ​ച്ച് വൈ​ദി​ക സ​മ്മേ​ള​ന​വും 2026 ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ൽ വ​ച്ച് സ​ന്യ​സ്ത​രു​ടെ സ​മ്മേ​ള​ന​വും ന​ട​ക്കും.

സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ഭാ​ഗ​മാ​യ സീ​റോ​മ​ല​ബാ​ർ ക​ൺ​വ​ൻ​ഷ​ൻ 2026 ജൂ​ലൈ 9, 10, 11, 12 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ലെ പ്ര​ശ​സ്ത​മാ​യ മ​ക്കോ​ർ​മി​ക് പ്ലേ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും.

ഈ ​ക​ൺ​വ​ൻ​ഷ​നോ​ടൊ​പ്പം രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ജൂ​ബി​ലി​യും ആ​ഘോ​ഷി​ക്കും. ഈ ​ആ​ത്മീ​യ, സാം​സ്കാ​രി​ക, പൈ​തൃ​ക സം​ഗ​മ​ത്തി​ൽ സ​കു​ടും​ബം പ​ങ്കെ​ടു​ക്കു​വാ​ൻ രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടും ജൂ​ബി​ലി ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​ജോ​ൺ മേ​ലേ​പ്പു​റ​വും ജൂ​ബി​ലി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചാ​മ​ക്കാ​ല​യും എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

ഹോ​ട്ട​ൽ ബു​ക്കിം​ഗി​ൽ പ്ര​ത്യേ​ക ഇ​ള​വ് ല​ഭി​ക്കു​ന്ന​തി​നാ​യി ഡി​സം​ബ​ർ 31 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് അ​വ​സ​ര​മു​ണ്ട്. ഈ ​അ​വ​സ​രം എ​ല്ലാ​വ​രും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​തോ​മ​സ് ക​ടു​ക​പ്പ​ള്ളി, ചെ​യ​ർ​മാ​ൻ ബി​ജി സി. ​മാ​ണി എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. ‌

ക​ൺ​വ​ൻ​ഷ​നെ കു​റി​ച്ചു കൂ​ടു​ത​ൽ അ​റി​യു​വാ​നും ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നും താ​ഴെ പ​റ​യു​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക: www.syroconvention.org

Kerala

അ​സാ​ധ്യ​മെ​ന്ന വാ​ക്ക് സ​ർ​ക്കാ​രി​നി​ല്ല; കി​ഫ്‌​ബി​യെ കു​റി​ച്ച് ഒ​രു ആ​ശ​ങ്ക​യും വേ​ണ്ട: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഭ്രാ​ന്താ​ല​യ​മാ​യി​രു​ന്ന കേ​ര​ളം മാ​ന​വാ​ല​യ​മാ​യി മാ​റി​യെ​ന്നും ന​വോ​ത്ഥാ​ന നാ​യ​ക​ർ​ക്ക് ഇ​തി​ല്‍ വ​ലി​യ പ​ങ്കു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കി​ഫ്ബി ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ന് കാ​ണു​ന്ന സൗ​ക​ര്യ​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും ഒ​രു​കാ​ല​ത്ത് ഇ​ല്ലാ​യി​രു​ന്നു. കേ​ര​ളം ഭ്രാ​ന്താ​ല​യ​മാ​ണെ​ന്ന് വി​വേ​കാ​ന​ന്ദ​ൻ വി​ശേ​ഷി​പ്പി​ച്ചു. ലോ​കം അം​ഗീ​ക​രി​ക്കു​ന്ന മാ​നു​ഷി​ക മൂ​ല്യ​മു​ള്ള നാ​ടാ​യി ഈ ​ഭ്രാ​ന്താ​ല​യം മാ​റി. ന​വോ​ത്ഥാ​ന​ത്തി​ന് ശ​രി​യാ​യ പി​ന്തു​ട​ർ​ച്ച കേ​ര​ള​ത്തി​നു​ണ്ടാ​യി.

ധ​ന​കാ​ര്യ സ്ഥാ​പ​നം എ​ന്ന നി​ല​യി​ൽ കി​ഫ്‌​ബി​യെ കു​റി​ച്ച് ഒ​രു ആ​ശ​ങ്ക​യും വേ​ണ്ട. അ​സാ​ധ്യ​മെ​ന്ന ഒ​രു വാ​ക്ക് സ​ർ​ക്കാ​രി​നി​ല്ല.​ കേ​ര​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​വി​ക​സ​ന​ത്തി​ൽ 25 വ​ർ​ഷ​ത്തി​നി​ടെ 90,562 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് കി​ഫ്ബി വ​ഴി അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

District News

അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഓ​ട്ടോ​ണ​മ​സ് സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അർ​ലെ​ക്ക​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് ആ​ശം​സ​പ്ര​സം​ഗ​വും ന​ട​ത്തും. രൂ​പ​ത വി​കാ​രി ജ​ന​റാ​ളും കോ​ള​ജ് മാ​നേ​ജ​റു​മാ​യ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ കോ​ള​ജി​ന്‍റെ വ​ള​ർ​ച്ച​യും നേ​ട്ട​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും.

 

കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. റോ​യ് ഏ​ബ്ര​ഹാം പ​ഴേ​പ​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​ല്ലി​ക്കു​ട്ടി ജേ​ക്ക​ബ്, സ്റ്റു​ഡ​ന്‍റ്സ് കൗ​ൺ​സി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ അ​നൂ​പ് ജോ​സ​ഫ്, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും പ്രാ​ദേ​ശി​ക സ്വ​യം-​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ, മു​ൻ മാ​നേ​ജ​ർ​മാ​ർ, പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ, പി​ടി​എ അം​ഗ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, മു​ൻ​വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.


അ​മ​ൽ​ജ്യോ​തി​യി​ൽ വ​ർ​ഷം മു​ഴു​വ​ൻ നീ​ളു​ന്ന സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാം​സ്കാ​രി​ക ഉ​ത്സ​വ​ങ്ങ​ൾ, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സു​ക​ൾ, ഗ്ലോ​ബ​ൽ അ​ലു​മ്നി മീ​റ്റ്, ഇ​ൻ​ഡ​സ്ട്രി കോ​ൺ​ക്ലേ​വ്, ശാ​സ്ത്ര​യാ​ത്ര​ക​ൾ, ന​വോ​ത്ഥാ​ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

അമല്‍ജ്യോതി സില്‍വര്‍ ജൂബിലി നിറവില്‍

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി: കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി-​​എ​​​രു​​​മേ​​​ലി സം​​​സ്ഥാ​​​ന പാ​​​ത​​​യോ​​​ടു ചേ​​​ര്‍ന്ന കൂ​​​വ​​​പ്പ​​​ള്ളി​​​യി​​​ല്‍ സ്ഥാ​​​പി​​​ത​​​മാ​​​യ അ​​​മ​​​ല്‍ജ്യോ​​​തി എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ഓ​​​ട്ടോ​​​ണ​​​മ​​​സ് സി​​​ല്‍വ​​​ര്‍ ജൂ​​​ബി​​​ലി നി​​​റ​​​വി​​​ല്‍. കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ല്‍ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്തെ മു​​​ന്‍നി​​​ര സ്ഥാ​​​പ​​​ന​​​മാ​​​യി അ​​​മ​​​ല്‍ജ്യോ​​​തി വ​​​ള​​​ര്‍ന്നു.

പ​​​ഠ​​​ന-​​പാ​​​ഠ്യേ​​​ത​​​ര മി​​​ക​​​വ്, നൈ​​​പു​​​ണ്യ വി​​​ക​​​സ​​​നം, സ്റ്റാ​​​ര്‍ട്ട​​​പ് സം​​​രംഭ​​​ക​​​ത്വം തു​​​ട​​​ങ്ങി​​​യ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ശ്ര​​​ദ്ധ നേ​​​ടു​​​ക​​​യാ​​​ണ് ഈ ​​​ഉ​​​ന്ന​​​ത പ​​​ഠ​​​ന കേ​​​ന്ദ്രം. ലോ​​​കോ​​​ത്ത​​​ര അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍, പ്ര​​​ഗ​​​ത്ഭ​​​രാ​​​യ അ​​​ധ്യാ​​​പ​​​ക​​​ര്‍, ഉ​​​ന്ന​​​ത വി​​​ജ​​​യം, പ്ലേ​​​സ്മെ​​​ന്‍റ് എ​​​ന്നി​​​വ​​​യാ​​​ണ് അ​​​മ​​​ല്‍ജ്യോ​​​തി​​​യി​​​ലേ​​​ക്ക് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളെ​​​യും ര​​​ക്ഷി​​​താ​​​ക്ക​​​ളെ​​​യും ആ​​​ക​​​ര്‍ഷി​​​ക്കു​​​ന്ന​​​ത്. കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ​​​യും വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ​​​യും എ​​​ണ്ണം, അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍, ഹോ​​​സ്റ്റ​​​ലു​​​ക​​​ള്‍, മി​​​ക​​​ച്ച മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നി​​​ങ്ങ​​​നെ നി​​​ര​​​വ​​​ധി സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​ണ് ഈ ​​​സ്ഥാ​​​പ​​​ന​​​ത്തി​​​നു​​​ള്ള​​​ത്.

ച​​​രി​​​ത്ര​​​വ​​​ഴി​​​ക​​​ള്‍

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള മ​ല​നാ​ട് ഡെവ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ എ​ന്‍ജി​നി​യ​റിം​ഗ് കോ​ള​ജ് സ്ഥാ​പി​ക്കാ​നു​ള്ള അ​നു​വാ​ദം 2001ല്‍ ​നേ​ടി​യെ​ടു​ത്ത​ത്. രൂ​പ​താ​ധ്യ​ക്ഷ​നാ​യി​രു​ന്ന മാ​ര്‍ മാ​ത്യു വ​ട്ട​ക്കു​ഴി ഇ​തി​നെ ഹൃ​ദ​യ​പൂ​ര്‍വം സ്വീ​ക​രി​ച്ചു. കൂ​വ​പ്പ​ള്ളി​യി​ല്‍ രൂ​പ​ത​യു​ടെ 25 ഏ​ക്ക​ര്‍ കോ​ള​ജ് നി​ര്‍മാ​ണ​ത്തി​നു ന​ല്‍കി. പി​ന്നീ​ട് സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ക​ത്തീ​ഡ്ര​ലും സ്ഥ​ലം ന​ല്‍കി. തു​ട​ര്‍ന്ന് ബി​ഷ​പ് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ അ​മ​ല്‍ജ്യോ​തി​യി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന് കാ​ലോ​ചി​ത​മാ​യ നേ​തൃ​ത്വം ന​ല്‍കി.

മി​ക​വാ​ർ​ന്ന എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ഭ്യാ​സം എ​ന്ന ദ​ർ​ശ​ന​വു​മാ​യി ത​യാ​റാ​ക്കി​യ മാ​സ്റ്റ​ർ പ്ലാ​നും കൂ​വ​പ്പ​ള്ളി​യി​ലെ വി​പു​ല​മാ​യ കാ​മ്പ​സി​ന്‍റെ വി​ക​സ​ന​വും കോ​ള​ജി​ന്‍റെ ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ നേ​ട്ട​ങ്ങ​ളാ​യി മാ​റി. അ​ങ്ങ​നെ കൂ​വ​പ്പ​ള്ളി എ​ന്ന കൊ​ച്ചു ഗ്രാ​മ​ത്തി​ൽ ഒ​രു എ​ൻ​ജി​നി​യ​റിം​ഗ് സി​റ്റി എ​ന്നു​ള്ള മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ സ്വ​പ്നം സാ​ക്ഷാ ത്ക​രി​ക്ക​പ്പെ​ട്ടു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. 2003 മാ​ര്‍ച്ചി​ല്‍ കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി​യാ​യി​രു​ന്ന ഡോ. ​മു​ര​ളി​മ​നോ​ഹ​ര്‍ ജോ​ഷി​യാ​ണ് കോ​ള​ജി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച​ത്.ലോ​​​കോ​​​ത്ത​​​ര നി​​​ല​​​വാ​​​രം

എ​​​ഴു​​​പ​​​തി​​​ൽ​​പ​​​രം ഏ​​​ക്ക​​​റി​​​ല്‍ 14 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി കോ​​​ള​​​ജ് കെ​​​ട്ടി​​​ടം. ഇ​​​തി​​​നോ​​​ടു ചേ​​​ര്‍ന്ന് 1200 പേ​​​രു​​​ടെ ലേ​​​ഡീ​​​സ് ഹോ​​​സ്റ്റ​​​ലും 1500 പേ​​​രു​​​ടെ ജെ​​​ന്‍റ​​​്സ് ഹോ​​​സ്റ്റ​​​ലും. ലേ​​​ഡീ​​​സ് ഹോ​​​സ്റ്റ​​​ലി​​​ലേ​​​ക്ക് കോ​​​ള​​​ജി​​​ല്‍നി​​​ന്ന് നേ​​​രി​​​ട്ടെ​​​ത്താ​​​ന്‍ നി​​​ര്‍മി​​​ച്ച സ്‌​​​കൈ വോ​​​ക്ക് അ​​​റേ​​​ബ്യ​​​ന്‍ ബു​​​ക്ക് ഓ​​​ഫ് വേ​​​ള്‍ഡ് റി​​​ക്കാ​​​ര്‍ഡ് ല​​​ഭി​​​ച്ച ഒ​​​രു എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് വി​​​സ്മ​​​യ​​​മാ​​​ണ്. ജെ​​​ന്‍റ്സ് ഹോ​​​സ്റ്റ​​​ലി​​​ലേ​​​ക്കും അ​​​ക്കാ​​​ദ​​​മി​​​ക് ബ്ലോ​​​ക്കി​​​ല്‍നി​​​ന്നൊ​​​രു പാ​​​ല​​​മു​​​ണ്ട്. വൈ​​​ഫൈ, പ​​​വ​​​ര്‍ ലോ​​​ണ്‍ഡ്രി സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഹോ​​​സ്റ്റ​​​ലി​​​ലു​​​ണ്ട്. കൂ​​​ടാ​​​തെ നൂ​​​ത​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ള്ള അ​​​ടു​​​ക്ക​​​ള​​​യും കാ​​​ന്‍റീ​​​നും. മൂ​​​ന്നു നി​​​ല സെ​​​ന്‍ട്ര​​​ല്‍ ലൈ​​​ബ്ര​​​റി​​​ക്കു പു​​​റ​​​മേ ഡി​​​പ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റ് ലൈ​​​ബ്ര​​​റി​​​ക​​​ള്‍, ല​​​ബോ​​​റ​​​ട്ട​​​റി​​​ക​​​ള്‍, റി​​​സ​​​ര്‍ച്ച് ലാ​​​ബ് തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​മു​​​ണ്ട്.

നേ​​​ട്ട​​​ങ്ങ​​​ള്‍

►2023 മു​​​ത​​​ല്‍ പ​​​ത്തു വ​​​ര്‍ഷ​​​ത്തേ​​​ക്ക് ഓ​​​ട്ടോ​​​ണ​​​മ​​​സ് പ​​​ദ​​​വി.
►നാ​​​ക് - അ​​​ക്രി​​​ഡി​​​റ്റേ​​​ഷ​​​നി​​​ല്‍ എ ​​​പ്ല​​​സ്.
►ആ​​​റ് ബി ​​​ടെ​​​ക് പ്രോ​​​ഗ്രാ​​​മു​​​ക​​​ള്‍ക്കും എം​​​സി​​​എ​​​യ്ക്കും എ​​​ന്‍ബി​​​എ.
►ഏ​​​റ്റ​​​വും വ​​​ലി​​​യ ഇ​​​ന്‍കു​​​ബേ​​​ഷ​​​ന്‍സ് സെ​​​ന്‍റ​​​ര്‍.
►തു​​​ട​​​ര്‍ച്ച​​​യാ​​​യ ര​​​ണ്ടാം ത​​​വ​​​ണ​​​യും ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഐ​​​ഇ​​​ഡി​​​സി.
►അ​​​ന്പ​​​തി​​​ല്‍പ​​​രം പേ​​​റ്റ​​​ന്‍റു​​​ക​​​ള്‍.

കോ​​​ള​​​ജി​​​ന്‍റെ അ​​​ക്കാ​​​ദ​​​മി​​​ക കാ​​​ര്യ​​​ങ്ങ​​​ള്‍ക്കും അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​നും വേ​​​ണ്ട സോ​​​ഫ്‌​​​റ്റ്‌വെ​​​യ​​​ര്‍ നി​​​ര്‍മി​​​ക്കു​​​ന്ന​​​ത് ഈ ​​​ക​​​ലാ​​​ല​​​യ​​​ത്തി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രും ഗ​​​വേ​​​ഷ​​​ക​​​രും ചേ​​​ര്‍ന്നാ​​​ണ്. ഇ​​​പ്പോ​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ പ​​​ല സ്വ​​​യം ഭ​​​ര​​​ണ കോ​​​ള​​​ജു​​​ക​​​ളും അ​​​മ​​​ല്‍ ജ്യോ​​​തി​​​യു​​​ടെ ഈ ​​​സോ​​​ഫ്റ്റ്‌വെ​​​യ​​​ര്‍ ആ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

സു​​​ര​​​ക്ഷ​​​യു​​​ടെ മേ​​​ല്‍പ്പാ​​​ലം

ഹോ​​​സ്റ്റ​​​ല്‍ വി​​​ദ്യാ​​​ര്‍ഥി​​​നി​​​ക​​​ള്‍ക്ക് എ​​​ളു​​​പ്പ​​​ത്തി​​​ലും സു​​​ര​​​ക്ഷി​​​ത​​​മാ​​​യും കോ​​​ള​​​ജി​​​ല്‍ പോ​​​യിവ​​​രാ​​​നാ​​​യി നി​​​ര്‍മി​​​ച്ച മേ​​​ല്‍പ്പാ​​​ലം വി​​​സ്മ​​​യ​​​മാ​​​ണ്. 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ലൈ​​​ബ്ര​​​റി​​​യും ഗ​​​വേ​​​ഷ​​​ണ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​മു​​​ള്ള കോ​​​ള​​​ജി​​​ല്‍നി​​​ന്നു മു​​​മ്പ് വി​​​ജ​​​ന​​​മാ​​​യ സ്ഥ​​​ല​​​ത്തു​​​കൂ​​​ടി വേ​​​ണ​​​മാ​​​യി​​​രു​​​ന്നു ഹോ​​​സ്റ്റ​​​ലി​​​ലെ​​​ത്താ​​​ന്‍. കോ​​​ണ്‍ക്രീ​​​റ്റ് തൂ​​​ണു​​​ക​​​ളി​​​ല്‍ സ്ലാ​​​ബു​​​ക​​​ളും സ്റ്റീ​​ൽ ​കേ​​​ഡ​​​റു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് 400 മീ​​​റ്റ​​​ര്‍ നീ​​​ള​​​വും 2.25 മീ​​​റ്റ​​​ര്‍ വീ​​​തി​​​യു​​​മു​​​ള്ള മേ​​​ല്‍പ്പാ​​​ലം പ​​​ണി​​​ത​​​ത്.

നാ​​​ക് അം​​​ഗീ​​​കാ​​​രം

നാ​​​ക് എ ​​​പ്ല​​​സ് അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള കോ​​​ള​​​ജി​​​ല്‍ കെ​​​മി​​​ക്ക​​​ല്‍, സി​​​വി​​​ല്‍, കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍സ്, ഇ​​​ല​​​ക്‌ട്രോണി​​​ക്‌​​​സ് ആ​​​ന്‍ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍, ഇ​​​ല​​​ക്്ട്രിക്ക​​​ല്‍ ആ​​​ന്‍ഡ് ഇ​​​ല​​​ക്‌ട്രോണി​​​ക്‌​​​സ് , ഫു​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി, ഇ​​​ന്‍ഫ​​​ര്‍മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി, മെ​​​ക്കാ​​​നി​​​ക്ക​​​ല്‍, മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് (ഓ​​​ട്ടോ​​​മൊ​​​ബൈ​​​ല്‍), മെ​​​റ്റ​​​ല​​​ര്‍ജി​​​ക്ക​​​ല്‍ ആ​​​ന്‍ഡ് മെ​​​റ്റീ​​​രി​​​യ​​​ല്‍സ്, ആ​​​ര്‍ട്ടി​​​ഫി​​​ഷ​​​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ്സ് ആ​​​ന്‍ഡ് ഡേ​​​റ്റ സ​​​യ​​​ന്‍സ്, സൈ​​​ബ​​​ർ സെ​​​ക്യൂരി​​​റ്റി, ബി​​​സി​​​എ എ​​​ന്നീ യു​​​ജി കോ​​​ഴ്‌​​​സു​​​ക​​​ളും സ്ട്ര​​​ക്ച​​​റ​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ന്‍ഡ് ക​​​ണ്‍സ്ട്ര​​​ക്‌​​ഷ​​​ന്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, വി​​​എ​​​ൽ​​​എ​​​സ്ഐ, കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍സ് ആ​​​ന്‍ഡ് എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്, എ​​​ന​​​ര്‍ജി സി​​​സ്റ്റം​​​സ്, ഇ​​​ല​​​ക്‌ട്രിക് വെ​​​ഹി​​​ക്കി​​​ൾ ടെ​​​ക്നോ​​​ള​​​ജി, എ​​​ൻ​​​വി​​​റോ​​​ൺ​​​മെ​​​ന്‍റ​​​ൽ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്, മാ​​​സ്റ്റ​​​ര്‍ ഓ​​​ഫ് കം​​​പ്യൂ​​​ട്ട​​​ര്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍സ് (റെ​​​ഗു​​​ല​​​ര്‍ ആ​​​ന്‍ഡ് ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ്) എ​​​ന്നീ പി​​​ജി കോ​​​ഴ്‌​​​സു​​​ക​​​ളിലാ​​​യി 3350ൽ​​​പ​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. 235 അ​​​ധ്യാ​​​പ​​​ക​​​രും നാ​​ല് അ​​​ന​​​ധ്യാ​​​പ​​​ക​​​രും ഉ​​​ള്‍പ്പെ​​​ടു​​​ന്ന​​​താ​​​ണ് സ്റ്റാ​​​ഫ്. വൈ​​​ദി​​​ക​​​രു​​​ടെ​​​യും ക​​​ന്യാ​​​സ്ത്രീ​​​ക​​​ളു​​​ടെ​​​യും ചു​​​മ​​​ത​​​ല​​​യി​​​ലു​​​ള്ള ഹോ​​​സ്റ്റ​​​ലും വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് ജീ​​​വി​​​ത കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ള്‍ ഉ​​​യ​​​ര്‍ത്താ​​​ന്‍ കോ​​​ള​​​ജ് മെ​​​ന്‍റ​​​ര്‍ഷി​​​പ്പും കൗ​​​ണ്‍സലിം​​​ഗ് സൗ​​​ക​​​ര്യ​​​ങ്ങ​​​ളും പ്ലേ​​​സ്മെ​​​ന്‍റ് പ​​​രി​​​ശീ​​​ല​​​ന​​​വും (ഐ​​​ഇ​​​എ​​​ല്‍ടി​​​എ​​​സ് ആ​​​ന്‍ഡ് ഗേ​​​റ്റ്) കോ​​​ള​​​ജി​​​നെ ശ്ര​​​ദ്ധേ​​​യ​​​മാ​​​ക്കു​​​ന്നു. വോ​​​യ്സ് ഓ​​​ഫ് അ​​​മ​​​ല്‍ ജ്യോ​​​തി എ​​​ന്ന ക​​​മ്യൂ​​​ണി​​​റ്റി റേ​​​ഡി​​​യോ സ്റ്റേ​​​ഷ​​​നും കോ​​​ള​​​ജി​​​നു​​​ണ്ട്.

ഉ​​​ന്ന​​​തഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ന് അ​​​മ​​​ല്‍ ജ്യോ​​​തി കോ​​​ള​​​ജും സി​​​ഡാ​​​ക്, ഐ​​​ഐ​​​ടി​​​ബി തു​​​ട​​​ങ്ങി​​​യ ഗ​​​വേ​​​ഷ​​​ണ ലാ​​​ബു​​​ക​​​ളു​​​മാ​​​യും വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നും നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന​​​ത്തി​​​നു​​​മാ​​​യി വോ​​​ള്‍വോ ഐ​​​ഷ​​​ര്‍, റോ​​​യ​​​ല്‍ എ​​​ന്‍ഫീ​​​ല്‍ഡ്, ബോ​​​ഷ്, യ​​​മ​​​ഹ, നെ​​​സ്റ്റ്, റെ​​​ഡ്ഹാ​​​റ്റ് തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യി കോ​​​ള​​​ജ് ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ല്‍ ഏ​​​ര്‍പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

റ​​​വ. ​ഡോ. ​​റോ​​​യ് ഏ​​​ബ്ര​​​ഹാം പ​​​ഴേ​​​പ​​​റ​​​മ്പി​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​റാ​​​യും ഡോ. ​​​ലി​​​ല്ലി​​​ക്കു​​​ട്ടി ജേ​​​ക്ക​​​ബ് പ്രി​​​ന്‍സി​​​പ്പ​​​ലാ​​​യും സേ​​​വ​​​നം ചെ​​​യു​​​ന്നു.

 

Kerala

കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല്‍​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് രജത‍ ജൂ​ബി​ലി​യി​ലേ​ക്ക്

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: അ​​​​മ​​​​ല്‍​ജ്യോ​​​​തി എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ് കോ​​​​ള​​​​ജ് രജത‍ ജൂ​​​​ബി​​​​ലി​​​​യി​​​​ലേ​​​​ക്ക്. ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം വെ​​ള്ളി​​യാ​​ഴ്ച കോ​​​​ള​​​​ജ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ല്‍ ഗ​​​​വ​​​​ര്‍​ണ​​​​ര്‍ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് അ​​​​ര്‍​ലേ​​​​ക്ക​​​​ര്‍ നി​​​​ര്‍​വ​​​​ഹി​​​​ക്കും. കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

മാ​​​​ര്‍ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ല്‍ അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​വും ചീ​​​​ഫ് വി​​​​പ്പ് ഡോ. ​​​​എ​​​​ന്‍. ജ​​​​യ​​​​രാ​​​​ജ് ആ​​​​ശം​​​​സാ​​​​പ്ര​​​​സം​​​​ഗ​​​​വും ന​​​​ട​​​​ത്തും. വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ളും കോ​​​​ള​​​​ജ് മാ​​​​നേ​​​​ജ​​​​രു​​​​മാ​​​​യ ഫാ. ​​​​ബോ​​​​ബി അ​​​​ല​​​​ക്‌​​​​സ് മ​​​​ണ്ണം​​​​പ്ലാ​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ന്‍റെ വ​​​​ള​​​​ര്‍​ച്ച​​​​യും നേ​​​​ട്ട​​​​ങ്ങ​​​​ളും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും.

പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ ഡോ. ​​​​ലി​​​​ല്ലി​​​​ക്കു​​​​ട്ടി ജേ​​​​ക്ക​​​​ബ്, സ്റ്റു​​​​ഡ​​​ന്‍റ്സ് കൗ​​​​ണ്‍​സി​​​​ല്‍ ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍ അ​​​​നൂ​​​​പ് ജോ​​​​സ​​​​ഫ്, എം​​​​പി​​​​മാ​​​​ര്‍, എം​​​​എ​​​​ല്‍​എ​​​​മാ​​​​ര്‍, പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളു​​​​ടെ​​​​യും പ്രാ​​​​ദേ​​​​ശി​​​​ക സ്വ​​​​യം-​​​​ഭ​​​​ര​​​​ണ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍, മു​​​​ന്‍ മാ​​​​നേ​​​​ജ​​​​ര്‍​മാ​​​​ര്‍, പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍​മാ​​​​ര്‍, അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍, ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍, പി​​​​ടി​​​​എ അം​​​​ഗ​​​​ങ്ങ​​​​ള്‍, വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍, മു​​​​ന്‍​വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

വ​​​​ര്‍​ഷം മു​​​​ഴു​​​​വ​​​​ന്‍ നീ​​​​ളു​​​​ന്ന ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സാം​​​​സ്‌​​​​കാ​​​​രി​​​​ക ഉ​​​​ത്സ​​​​വ​​​​ങ്ങ​​​​ള്‍, പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ള്‍, ദേ​​​​ശീ​​​​യ-​​​​അ​​​​ന്ത​​​​ര്‍​ദേ​​​​ശീ​​​​യ കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സു​​​​ക​​​​ള്‍, ഗ്ലോ​​​​ബ​​​​ല്‍ അ​​​​ലു​​​​മ്‌​​​​നി മീ​​​​റ്റ്, ഇ​​​​ന്‍​ഡ​​​​സ്ട്രി കോ​​​​ണ്‍​ക്ലേ​​​​വ്, ശാ​​​​സ്ത്ര​​​​യാ​​​​ത്ര​​​​ക​​​​ള്‍, ന​​​​വോത്ഥാ​​​​ന പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ങ്ങി നി​​​​ര​​​​വ​​​​ധി പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളാ​​​​ണ് ഒ​​​​രു​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ധ്യാ​​​​പ​​​​നം, ഗ​​​​വേ​​​​ഷ​​​​ണം, പ്ലേ​​​​സ്‌​​​​മെ​​​​ന്‍റ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ല്‍ കോ​​​​ള​​​​ജ് മു​​​​ന്‍​പ​​​​ന്തി​​​​യി​​​​ലാ​​​​ണ്. 2023 മു​​​​ത​​​​ല്‍ പ​​​​ത്തു വ​​​​ര്‍​ഷ​​​​ത്തേ​​​​ക്ക് ഓ​​​​ട്ടോ​​​​ണ​​​​മ​​​​സ് പ​​​​ദ​​​​വി, നാ​​​​ക് - അ​​​​ക്രി​​​​ഡി​​​​റ്റേ​​​​ഷ​​​​നി​​​​ല്‍ എ ​​​​പ്ല​​​​സ്, ആ​​​​റ് ബി ​​​​ടെ​​​​ക് പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ള്‍​ക്കും എം​​​​സി​​​​എ​​​​യ്ക്കും എ​​​​ന്‍​ബി​​​​എ, ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഇ​​​​ന്‍​കു​​​​ബേ​​​​ഷ​​​​ന്‍​സ് സെ​​​​ന്‍റ​​​​ര്‍, തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ മൂ​​​​ന്നാം ത​​​​വ​​​​ണ​​​​യും ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച ഐ​​​​ഇ​​​​ഡി​​​​സി, അ​​​​ന്‍​പ​​​​തി​​​​ല്‍ അ​​​​ധി​​​​കം പേ​​​​റ്റ​​​​ന്‍റു​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി ഒ​​​​ട്ടേ​​​​റെ നേ​​​​ട്ട​​​​ങ്ങ​​​​ള്‍ കോ​​​​ള​​​​ജി​​​​ന് സ്വ​​​​ന്ത​​​​മാ​​​​ണ്.

Business

ര​ജ​ത ജൂ​ബി​ലി നി​റ​വി​ല്‍ കി​ഫ്ബി; ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ജ​​​ത ജൂ​​​ബി​​​ലി നി​​​റ​​​വി​​​ലെ​​​ത്തി​​​യ കേ​​​ര​​​ളാ ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍ ഇ​​​ന്‍​വെ​​​സ്റ്റ്‌​​​മെ​​​ന്‍റ് ഫ​​​ണ്ട് ബോ​​​ര്‍​ഡി​​​ന്‍റെ (കി​​​ഫ്ബി) ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ന​​​വം​​​ബ​​​ര്‍ നാ​​​ല് വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കി​​​ഫ്ബി​​​യു​​​ടെ നേ​​​ട്ട​​​ങ്ങ​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന സു​​​വ​​​നീ​​​റും ഇം​​​ഗ്ലീ​​​ഷ് - മ​​​ല​​​യാ​​​ളം കോ​​​ഫി ടേ​​​ബി​​​ള്‍ ബു​​​ക്കും മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും. മി​​​ക​​​ച്ച പ്ര​​​വ​​​ര്‍​ത്ത​​​നം കാ​​​ഴ്ച​​​വ​​​ച്ച പ​​​ദ്ധ​​​തി നി​​​ര്‍​വ​​​ഹ​​​ണ ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍, ക​​​രാ​​​റു​​​കാ​​​ര്‍, മ​​​ത്സ​​​ര വി​​​ജ​​​യി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍​ക്കു​​​ള്ള പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളും മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍ അ​​​റി​​​യി​​​ച്ചു.

ധ​​​ന​​​കാ​​​ര്യ മ​​​ന്ത്രി അ​​​ധ്യ​​​ക്ഷ​​​നാ​​​കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ വി​​​വി​​​ധ മ​​​ന്ത്രി​​​മാ​​​ര്‍, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ്, എം​​​പി​​​മാ​​​ര്‍, എം​​​എ​​​ല്‍​എ​​​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സം​​​ബ​​​ന്ധി​​​ക്കും. കി​​​ഫ്ബി അ​​​ഡീ​​​ഷ​​​ണ​​​ല്‍ സി​​​ഇ​​​ഒ മി​​​നി ആ​​​ന്‍റ​​​ണി സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ക്കും. സി​​​ഇ​​​ഒ ഡോ.​​​കെ.​​​എം. ഏ​​​ബ്ര​​​ഹാം ‘ന​​​വ​​​കേ​​​ര​​​ള ദ​​​ര്‍​ശ​​​ന​​​വും കി​​​ഫ്ബി​​​യും’ എ​​​ന്ന വി​​​ഷ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. കി​​​ഫ്ബി എ​​​ക്‌​​​സി​​​ക്യു​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ.​​​പി. പു​​​രു​​​ഷോ​​​ത്ത​​​മ​​​ന്‍ ന​​​ന്ദി പ​​​റ​​​യും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു മു​​​ത​​​ല്‍ നാ​​​ലു വ​​​രെ ക​​​ന​​​ക​​​ക്കു​​​ന്ന് കൊ​​​ട്ടാ​​​ര​​​ത്തി​​​ല്‍ സെ​​​മി​​​നാ​​​ര്‍ സെ​​​ഷ​​​ന്‍ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തെ തു​​​ട​​​ര്‍​ന്ന് 7.30 മു​​​ത​​​ല്‍ റി​​​മി ടോ​​​മി ന​​​യി​​​ക്കു​​​ന്ന സം​​​ഗീ​​​ത നി​​​ശ.

സു​​​പ്ര​​​ധാ​​​ന​​​മാ​​​യ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി ധ​​​ന​​​സ​​​മാ​​​ഹ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ല്‍ സ്ഥാ​​​പി​​​ത​​​മാ​​​യ കേ​​​ന്ദ്രീ​​​കൃ​​​ത ഏ​​​ജ​​​ന്‍​സി​​​യാ​​​ണ് കി​​​ഫ്ബി. 1999ലെ ​​​കേ​​​ര​​​ള അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ നി​​​ക്ഷേ​​​പ നി​​​ധി നി​​​യ​​​മ പ്ര​​​കാ​​​രം 1999 ന​​​വം​​​ബ​​​ര്‍ 11നാ​​​ണ് കി​​​ഫ്ബി നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​ത്. അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന മേ​​​ഖ​​​ല​​​യി​​​ല്‍ കാ​​​ല​​​ങ്ങ​​​ളാ​​​യി നി​​​ല​​​നി​​​ന്നി​​​രു​​​ന്ന വി​​​ട​​​വ് നി​​​ക​​​ത്തു​​​ക, സാ​​​മ്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​യി​​​ല്‍ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന മാ​​​ന്ദ്യ​​​ത്തെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ക, സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ​​​മ്പ​​​ദ്‌വ്യ​​​വ​​​സ്ഥ​​​യെ ഉ​​​ത്തേ​​​ജി​​​പ്പി​​​ക്കു​​​ക എ​​​ന്നീ ല​​​ക്ഷ്യ​​​ങ്ങ​​​ള്‍ കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 2016ലെ ​​​നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​യി​​​ലൂ​​​ടെ കി​​​ഫ്ബി​​​യെ കൂ​​​ടു​​​ത​​​ല്‍ ശ​​​ക്തീ​​​ക​​​രി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന മേ​​​ഖ​​​ല​​​ക​​​ളാ​​​യ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത്, ആ​​​രോ​​​ഗ്യം, വി​​​ദ്യാ​​​ഭ്യാ​​​സം, സാ​​​ങ്കേ​​​തി​​​കവി​​​ദ്യ, വ്യ​​​വ​​​സാ​​​യം, ഗ​​​താ​​​ഗ​​​തം തു​​​ട​​​ങ്ങി ഏ​​​താ​​​ണ്ട് എ​​​ല്ലാ മേ​​​ഖ​​​ല​​​ക​​​ളി​​​ലും കൈ​​യൊ​​​പ്പു ചാ​​​ര്‍​ത്തു​​​വാ​​​ന്‍ കി​​​ഫ്ബി​​​ക്ക് ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്.

ഭാ​​​വി വ​​​രു​​​മാ​​​ന​​​ത്തെ സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കി​​​ക്കൊ​​​ണ്ട്, ഇ​​​രു​​​പ​​​തോ ഇ​​​രു​​​പ​​​ത്തി​​​യ​​​ഞ്ചോ വ​​​ര്‍​ഷം കാ​​​ത്തു നി​​​ല്‍​ക്കാ​​​തെ ആ​​​വ​​​ശ്യ​​​മാ​​​യ പ​​​ശ്ചാ​​​ത്ത​​​ല സൗ​​​ക​​​ര്യം ഉ​​​ട​​​ന്‍ ത​​​ന്നെ സൃ​​​ഷ്ടി​​​ക്കു​​​ക എ​​​ന്ന ത​​​ത്ത്വ​​​മാ​​​ണ് കി​​​ഫ്ബി​​​യി​​​ലൂ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്കി വ​​​രു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ ചെ​​​റി​​​യൊ​​​രു പ​​​ങ്ക് വ​​​ര്‍​ഷം തോ​​​റും കി​​​ഫ്ബി​​​ക്ക് സ​​​ര്‍​ക്കാ​​​ര്‍ വി​​​ഹി​​​ത​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്കി​​​ക്കൊ​​​ണ്ടും, അ​​​തോ​​​ടൊ​​​പ്പം റി​​​സ​​​ര്‍​വ്വ് ബാ​​​ങ്കും സെ​​​ബി​​​യും അം​​​ഗീ​​​ക​​​രി​​​ച്ച നൂ​​​ത​​​ന ധ​​​ന​​​സ​​​മാ​​​ഹ​​​ര​​​ണ മാ​​​ര്‍​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ കി​​​ഫ്ബി ന​​​ട​​​ത്തു​​​ന്ന ത​​​ന​​​താ​​​യ വി​​​ഭ​​​വ​​​സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ​​​യു​​​മാ​​​ണ് ഈ ​​​ല​​​ക്ഷ്യം കൈ​​​വ​​​രി​​​ക്കു​​​ന്ന​​​ത്.
2016ലെ ​​​നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് 2016-17ലെ ​​​പു​​​തു​​​ക്കി​​​യ ബ​​​ജ​​​റ്റി​​​ല്‍ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി കി​​​ഫ്ബി വ​​​ഴി ഏ​​​ക​​​ദേ​​​ശം 50,000 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന​​​തി​​​ല്‍ നി​​​ന്നും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ല്‍ കി​​​ഫ്ബി ബ​​​ഹു​​​ദൂ​​​രം സ​​​ഞ്ച​​​രി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ കെ​​​ട്ടി​​​ട നി​​​ര്‍​മാ​​​ണ​​​ങ്ങ​​​ള്‍, പാ​​​ല​​​ങ്ങ​​​ള്‍, റോ​​​ഡു​​​ക​​​ള്‍, മ​​​റ്റ് ന​​​വീ​​​ക​​​ര​​​ണ പ​​​ദ്ധ​​​തി​​​ക​​​ള്‍ എ​​​ന്നി​​​വ പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​ന്‍ കി​​​ഫ്ബി​​​ക്കു ക​​​ഴി​​​ഞ്ഞു.

NRI

കേ​ളി സി​ൽ​വ​ർ ജൂ​ബി​ലി: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി "സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ' പ്ര​കാ​ശ​നം ചെ​യ്തു. ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

2000ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ റി​യാ​ദി​ൽ ഒ​രു​കൂ​ട്ടം പു​രോ​ഗ​മ​ന ആ​ശ​യ​ക്ക​രാ​യ ചെ​റു​പ്പ​ക്കാ​ർ ഒ​ത്തു​കൂ​ടി മ​ല​യാ​ളി​ക​ളാ​യ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​ങ്ങാ​വു​ന്ന ഒ​രു സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ൽ​കു​വാ​ൻ തീ​രു​മാ​നം എ​ടു​ക്കു​ക​യും 2001 ജ​നു​വ​രി ഒ​ന്നി​ന് റി​യാ​ദ് കേ​ന്ദ്ര​മാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​ക്ക് രൂ​പം ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തിന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി ഒ​ട്ട​ന​വ​ധി പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ക​യും വി​ര​ഹ​ത്തി​ന്‍റെ വി​ര​സ​ത​ക​ൾ മാ​റ്റി അ​പ​ര​ന് കൈ​താ​ങ്ങാ​വു​ന്ന ഒ​രു സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ൽ​കി എ​ന്നും പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സാ​ദി​ഖ് പ​റ​ഞ്ഞു.

ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​.പി​.എം. സാ​ദി​ഖും പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ലും ചേ​ർ​ന്ന് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്കാ​ണ് സം​ഘ​ട​ന രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സം​ഘാ​ട​ക സ​മി​തി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ജി​ൻ കൂ​വ​ള്ളൂ​രാ​ണ് ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത​ത്. കേ​ളി ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട് ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ര​ൻ ക​ണ്ട​ന്തോ​ർ, ഷ​മീ​ർ കു​ന്നു​മ്മ​ൽ, ഫി​റോ​ഷ് ത​യ്യി​ൽ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, കേ​ളി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ, ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ജീ​ഷ് പി​ണ​റാ​യി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ സു​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും ചെ​യ​ർ​മാ​ൻ ഷാ​ജി റ​സാ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

NRI

ഫി​ലഡ​ൽ​ഫി​യ കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം ശ​നി​യാ​ഴ്ച

ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന കോ​ട്ട​യം സ്വ​ദേ​ശി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​ല​ഡ​ൽ​ഫി​യ കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം ശ​നി​യാ​ഴ്ച ന​ട​ക്കും.

വൈ​കു​ന്നേ​രം 5.30ന് ​വെ​ൽ​ഷ് റോ​ഡി​ലു​ള്ള സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന പ​ബ്ലി​ക് മീ​റ്റിം​ഗി​ൽ അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന പ്ര​ഫ. സാം ​പ​നം​കു​ന്നേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും. തു​ട​ർ​ന്ന് മ്യൂ​സി​ക്ക​ൽ ആ​ൻ​ഡ് ഡാ​ൻ​സ് ഗ്രൂ​പ്പാ​യ ഡി​എ​ച്ച്ഒ ക്രി​യേ​റ്റീ​വി​ന്‍റെ സ്റ്റേ​ജ് ഷോ​യും ന​ട​ക്കും

തു​ട​ർ​ന്ന് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും വി​മ​ൻ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളും ആ​ഘോ​ഷ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ടി​ക്ക​റ്റു​ക​ൾ​ക്കു​മാ​യി 215 327 7153, 215 479 2400, 267 237 4118, 610 457 5868, 215 776 6787 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാ​വു​ന്ന​താ​ണ്.

Latest News

Up